Latest NewsNewsIndia

അയോദ്ധ്യയിലെ രാമക്ഷേത്രം സാഹോദര്യം വർദ്ധിപ്പിക്കും, സംഭാവന നൽകും; പിന്തുണച്ച് ഇക്ബാൽ അൻസാരി

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകുന്നതിനെ പിന്തുണച്ച് ഇക്ബാൽ അൻസാരി

അയോദ്ധ്യയിൽ പണികഴിപ്പിക്കുന്ന ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നല്‍കുമെന്ന് ഇക്ബാൽ അൻസാരി. സംഭാവനകൾ നൽകുന്നത് തെറ്റല്ലെന്നും അത് മറ്റ് മതങ്ങളിലുള്ളവരോടുള്ള സാഹോദര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മതപരമായ കാര്യങ്ങൾക്ക് സംഭാവന നൽകുന്നത് ശരിയായ കാര്യം തന്നെയാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനായുള്ള ശ്രീരാം മന്ദിർ നിധി സമർപ്പണിന് വിഎച്ച്പി പ്രവർത്തകർ തുടക്കമിട്ടിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ തെറ്റില്ലെന്നും താനും തനിക്ക് അറിയാവുന്നവരും സംഭാവനകൾ നൽകുമെന്നാണ് ഇക്ബാൽ പറയുന്നത്.

Also Read: ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് ബാധിച്ചത് ഒരാളിൽ നിന്ന്

രാമക്ഷേത്രനിർമ്മാണത്തിനായി ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ഗോവിന്ദഭായ് ധോലാക്കിയ 11 കോടി രൂപ സംഭാവന നൽകിയിരുന്നു. ആര്‍എസ്എസ് അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് ക്ഷേത്ര നിര്‍മ്മാണത്തിനായി പണപ്പിരിവ് നടത്തുന്ന വിശ്വഹിന്ദു പരിഷത്തിനാണ് ഗോവിന്ദ്ഭായ് ധൊലാകിയ ഈ തുക കൈമാറിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും രാമക്ഷേത്ര നിര്‍മ്മാണത്തിനായി അഞ്ച് ലക്ഷം നല്‍കിയിരുന്നു. മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടിയും ലവ്ജി ബാദ്ഷാ ഒരു കോടിയും സംഭാവന നല്‍കി. ഗുജറാത്തിലെ നിരവധി വ്യാപാരികള്‍ അഞ്ച് മുതല്‍ 21 ലക്ഷം വരെ സംഭാവന നല്‍കി. ബിജെപി നേതാക്കളായ ഗോര്‍ധന്‍ സഡാഫിയ, സുരേന്ദ്ര പട്ടേല്‍ എന്നിവരും അഞ്ച് ലക്ഷം വീതം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button