KeralaNattuvarthaLatest NewsNews

ആലപ്പുഴയിലെ അൽമിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: പതിനഞ്ചിലധികം പേര്‍ ചികിത്സ തേടി

ആലപ്പുഴ: ആലപ്പുഴയിലെ അൽമിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. പതിനഞ്ചിലധികം പേരാണ് ഇതിനോടകം തന്നെ ചികിത്സ തേടിയിട്ടുള്ളത്. ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമീപമുള്ള അല്‍മിയ എന്ന ഹോട്ടലില്‍ നിന്നും കുഴി മന്തി വാങ്ങിക്കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. പ്രശ്നത്തെത്തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കുഴി മന്തിയ്ക്കാപ്പം മയെണൊയ്‌സ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം.

Also Read:ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം ധരിക്കണം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളില്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് താലിബാന്‍

ആരോഗ്യ വിഭാഗം ഹോട്ടലില്‍ നിന്നും ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബില്‍ പരിശോധനയ്ക്കയച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനി ല്‍ കുമാര്‍ ബി, ജെ.എച്ച്‌.ഐ മാരായ ഷംസുദ്ദീന്‍, ഷാലിമ,ഷമിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗവും ഈ ഹോട്ടലില്‍ പരിശോധന നടത്തി.

കാരണം കണ്ടെത്താത്തത് കൊണ്ട് തന്നെ അൽമിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button