KeralaLatest NewsIndia

പുതിയ പാർട്ണറുമൊത്ത് ബൈക്കിൽ യാത്ര: ബൈക്കപകടത്തിൽ മനോജ് ശ്രീധറിനു ഗുരുതര പരിക്ക്, സഹായാഭ്യർത്ഥനയുമായി സഹോദരൻ

കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി അഞ്ജലിയുമൊത്തുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച്‌ അപകടത്തില്‍ പെട്ടാണ് മനോജിന് പരിക്കേറ്റത്

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍  പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി അഞ്ജലിയുമൊത്തുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച്‌ അപകടത്തില്‍ പെട്ടാണ് മനോജിന് പരിക്കേറ്റത്. ഈ വിവരം മനോജിന്റെ സഹോദരന്‍ ശ്രീനി കൊച്ചിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു.

കാശ്മീര്‍ ലക്ഷ്യമാക്കിയുള്ള യാത്രയിലെ വിവരങ്ങള്‍ ഇവര്‍ വ്ളോഗിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്തുവെച്ച്‌ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മനോജ്.അപകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എന്റെ സഹോദരൻ മനോജും partner അഞ്‌ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്.ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു.
കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്.

ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകൾക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184

shortlink

Related Articles

Post Your Comments

Related Articles


Back to top button