തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതി സ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ സമരപരമ്പരകള്‍ക്ക് രൂപം നല്‍കി കെപിസിസി. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
നേതൃയോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്ര,ഭീമഹര്‍ജി, ഒപ്പുശേഖരണം, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍, പന്തം കൊളുത്തി പ്രകടനം,സത്യാഗ്രഹങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ സമര പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.
Read Also : ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി
ആഗസ്റ്റ് 12 മുതല്‍ 31 വരെ ഒപ്പുശേഖരണം നടത്തും. മണ്ഡലം പദയാത്രകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ സംഘടിപ്പിക്കും.പോഷക സംഘടനകളുടെ പദയാത്ര സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയും 23ന് വാര്‍ഡ് തലത്തില്‍ പന്തം കൊളുത്തി പ്രകടനവും 25ന് വാര്‍ഡ് തലത്തില്‍ സത്യാഗ്രഹവും നടത്തും. 28 മുതല്‍ 30 വരെ ഭവന സന്ദര്‍ശനവും സംഘടിപ്പിക്കും.
Post Your Comments