KeralaLatest NewsNews

ബിവറേജിലേയ്ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളിലേയ്ക്ക് പോകാന്‍ വാക്‌സിന്‍ നിര്‍ബന്ധം : കെ.സുധാകരന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ രണ്ട് തരം നിയമമെന്ന് പരിഹസിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളിലേയ്ക്ക് പോകാന്‍ വാക്സിന്‍ നിര്‍ബന്ധം ഇതെന്ത് ന്യായമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആര്‍ ടി പി സി ആര്‍ എടുക്കാന്‍ പോയി വന്നിട്ട് സാധനം വാങ്ങാന്‍ പോകുന്നതൊക്കെ നടക്കുന്നതാണോയെന്നും സുധാകരന്‍ ചോദിച്ചു.

Read Also : ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങാണ് കര്‍ക്കിടക വാവ്, ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണം: പി സി ജോർജ്ജ്

‘ഒരു അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍ ടി പി സി ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുന്‍പില്‍ പറയേണ്ടതാണോ? കഷ്ടം’- സുധാകരന്‍ പറഞ്ഞു.

ആറ് ദിവസം ലോക്ക്ഡൗണ്‍ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്സിന്‍ സ്വീകരിച്ച ശേഷം കടയില്‍ പോണമെന്നതല്ല. ഇവിടെ വാക്സിന്‍ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button