നമ്മളിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വായ് നാറ്റം. കൃത്യമായി പല്ല് തേക്കാത്തത് കൊണ്ട് മാത്രമല്ല വായ്നാറ്റം സംഭവിക്കുന്നത്. മറ്റു പല അസുഖങ്ങളും ശാരീരികാവസ്ഥകളും ഇതിലേക്ക് വഴി വയ്ക്കാം. വായ് നാറ്റത്തിന് പെരും ജീരകം ഒരു നല്ല പരിഹാര മാർഗ്ഗമാണ്. പെരും ജീരകം ചവച്ചരച്ചു കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും.
Also Read:കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല: സി ഡി വിശ്വാസയോഗ്യമല്ലെന്ന് ലോകായുക്ത
ശരീരത്തിന് ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് പെരും ജീരകം.
നിത്യജീവിതത്തില്‍ മിക്കവരും പരാതിപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളായ ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് പെരും ജീരകം ഒരു നല്ല മരുന്നാണ്. ഒരു സ്പൂണ്‍ പെരുഞ്ചീരകം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കും. ഗ്യാസും അസിഡിറ്റിയും മാത്രമല്ല സുസ്ഥിരമായ ദഹനപ്രശ്‌നം നേരിടുന്ന ‘ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം’ ഉള്ളവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്.
Post Your Comments