Latest NewsKeralaIndiaNews

പ്രളയത്തിൽ വീടിന് മുകളിൽ പെട്ടവരെ രക്ഷിക്കാന്‍ എത്തിയ മന്ത്രി കുടുങ്ങി: ഒടുവിൽ രക്ഷകനായി ഹെലികോപ്ടർ എത്തി: വീഡിയോ

വീടിന്റെ ടെറസ് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു

ഭോപാൽ: പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി. ഹെലികോപ്റ്റർ എത്തിയാണ് മന്ത്രിയെ രക്ഷിച്ചത്. ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയാണ് പ്രളയബാധിത പ്രദേശത്ത് സർവേയും രക്ഷാപ്രവർത്തനവും നടത്തുന്നതിനിടെ കുടുങ്ങിപ്പോയത്.

പ്രളയത്തെ തുടർന്ന് മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിൽ വീടിന് മുകളിൽ ഒമ്പത് പേർ കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയ്ക്കൊപ്പം മന്ത്രി ബോട്ടിൽ ഇവിടെ എത്തുകയായിരുന്നു. വീടിന്റെ ടെറസ് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.

ഈ സമയത്തുണ്ടായ ശക്തമായ കാറ്റിൽ മന്ത്രി എത്തിയ ബോട്ടിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മോട്ടോറിന് കേടുപാട് സംഭവിച്ചതോടെ മന്ത്രിയും പ്രദേശത്ത് കുടുങ്ങി. ഇതേതുടർന്ന് മന്ത്രി ഹെലികോപ്ടർ സേവനം തേടുകയും പ്രളയത്തിൽ കുടുങ്ങിക്കിടന്ന ഒമ്പത് പേരെയും മന്ത്രിയേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button