ന്യൂഡല്‍ഹി : വരുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ട് പ്രതിപക്ഷത്തിന്റെ മെഗാ പ്ലാനിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്. ഒപ്പം യുപിഎയ്ക്ക് പുറത്ത് നിന്നുള്ള പ്രമുഖ നേതാക്കളെ കൂടി ഉള്‍പ്പെടുത്താനാണ് പ്ലാന്‍. അതേസമയം 15 സംസ്ഥാനം കേന്ദ്രീകരിച്ച് 15 നേതാക്കളെ ഇറക്കിയുള്ള പ്ലാനാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേര്‍ക്കാണ് ഇത്തരമൊരു പുതിയ റോളുണ്ടാവുക.
പ്രതിപക്ഷത്തിന്റെ അജണ്ട തീരുമാനിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രശാന്ത് കിഷോറും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 400 സീറ്റെന്ന ടാര്‍ഗറ്റാണ് ഉള്ളത്. 15 സംസ്ഥാനങ്ങളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ബീഹാര്‍, ഛത്തീസ്ഗഡ്, ഗോവ, എന്നിവയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍. പിന്നെ ചെറിയ സംസ്ഥാനങ്ങളും ചേര്‍ത്ത് 400 സീറ്റെന്ന ടാര്‍ഗറ്റിലേക്ക് എത്തിക്കും. ഇതില്‍ ബിജെപി അതിശക്തമായ സീറ്റുകളില്‍ കോണ്‍ഗ്രസ് മാത്രമാണ് ഫോക്കസ് ചെയ്യുക. ഈ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയാണ് ആരൊക്കെ നിയമിക്കണമെന്ന് തീരുമാനിക്കുക. ഇതില്‍ 75 സീറ്റ് കിട്ടിയാല്‍ വരെ ദേശീയ ബദലായി മാറാന്‍ കോണ്‍ഗ്രസിനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments