തിരുവനന്തപുരം: ഒളിമ്പിക്‌സിൽ 57 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ വിജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ നേടുന്ന അഞ്ചാമത്തെ താരമാണ് രവി കുമാർ. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ സ്വർണവും രവി കുമാർ നേടിയിട്ടുണ്ട്.
Read Also: ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നേമത്ത് സമരപരമ്പരകള്‍ക്ക് രൂപം നല്‍കി കെപിസിസി
Post Your Comments