ഇസ്ലാമാബാദ് : ഇനി ഇന്ത്യയുമായി ചര്‍ച്ച നടക്കണമെങ്കില്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിച്ചാല്‍ മാത്രമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജനങ്ങളുമായുള്ള തത്സമയ ചോദ്യോത്തര വേളയിലാണ് ഇന്ത്യയുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിനെ കുറിച്ച് ഇമ്രാന്‍ ഖാന്റെ രസകരമായ പരാമര്‍ശം.
Read Also : നവജാത ശിശു മരിച്ച സംഭവം ; ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വ്യാജ വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു
‘2019 ഓഗസ്റ്റ് 5 ന് മുന്‍പുള്ള ജമ്മു കശ്മീരിന്റെ സ്ഥിതി പുന:സ്ഥാപിച്ചാല്‍ മാത്രമേ പാകിസ്താന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തൂ . കശ്മീരിലെ നില പുന:സ്ഥാപിക്കാതെ പാകിസ്താന്‍ ഇന്ത്യയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍ ഇത് കശ്മീരികളോട് പുറംതിരിഞ്ഞ് കാട്ടുന്നതിനു സമാനമായിരിക്കും. ഓഗസ്റ്റ് 5 ന് ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പിന്‍വലിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യയുമായി ചര്‍ച്ച നടത്താമെന്നും’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേ സമയം ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ പുറമെ നിന്ന് ആരും ഇടപെടേണ്ടെന്നും സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന് കഴിവുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി . ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.
പാക് തീവ്രവാദ ഗ്രൂപ്പുകള്‍ 2016 ല്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത് . 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പാകിസ്താനില്‍ മിന്നലാക്രമണവും നടത്തി
ജമ്മു കശ്മീരിലെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതായി ഇന്ത്യ പ്രഖ്യാപിച്ചതിനെയും പാകിസ്താന്‍ എതിര്‍ത്തിരുന്നു .
Post Your Comments