മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബി.ജെ.പി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ വരാതെ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ നേതാക്കളും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതോടെ ഓരോ ജില്ലയിലും പാര്‍ട്ടി കേഡറുകള്‍ ഉണ്ടാക്കി വോട്ടര്‍മാരെ ക്യാന്‍വാസ് ചെയ്യാനാണ് ബി.ജെ.പി തയ്യാറെടുക്കുന്നത്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല, ആ ധീരനടപടിയ്ക്ക് ഇന്ന് രണ്ട് വയസ്
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലെത്തിയെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആഴ്ചകള്‍ നീണ്ട നിന്ന പ്രതിസന്ധിയ്ക്ക് ശേഷം സംസ്ഥാനത്ത് എന്‍സിപി- ശിവസേന- കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാവികാസ് അഘാഡി സഖ്യത്തിന് രൂപം നല്‍കിക്കൊണ്ട് ത്രിക്ഷി കക്ഷി സഖ്യം അധികാരത്തിലെത്തുകയായിരുന്നു.
2022 ല്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ ആധിപത്യം അവസാനിപ്പിച്ച് കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ബൂത്ത് തലം മുതല്‍ ജനങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടി നടത്തിവരുന്നത്. ഇതിനായി സമര്‍ത്ഥ ബൂത്ത് അഭിയാന്‍ എന്ന പേരിലാണ് ബി.ജെ.പി പ്രചാരണം ആരംഭിച്ചിട്ടുള്ളത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും നിശ്ചിത ബൂത്തുകളുടെ ചുമതല എംപിമാരും എംഎല്‍എമാരും ഏറ്റെടുത്ത് പ്രചാരണം നടത്താനാണ് നിര്‍ദേശം. 90,000 ബൂത്തുകളാണ് ബി.ജെ.പിക്ക് മഹാരാഷ്ട്രയിലുള്ളത്.
Post Your Comments