CinemaLatest NewsNewsIndiaEntertainment

പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്?: വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമർശിച്ച് കോടതി

ചെന്നൈ: തമിഴ് നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വാഹനത്തിനു നികുതി ഇളവ് നൽകണമെന്ന ധനുഷിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. യുകെയിൽ നിന്ന് റോൾസ് റോയ്സ് കാർ ഇറക്കുമതി ചെയ്യുന്നതിന് എൻട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015 ൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2018 ൽ സുപ്രീം കോടതി പ്രശ്നം തീർപ്പാക്കിയിട്ടും നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തി താരത്തെ ഹൈക്കോടതി വിമർശിച്ചു. നടൻ ഇതിനകം 50% നികുതി അടച്ചുവെന്നും ഇപ്പോൾ ബാക്കി തുക നൽകാൻ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button