KeralaLatest NewsIndiaNewsInternational

താലിബാൻ വിഷയത്തിൽ പ്രതികരിക്കാൻ മനസ്സില്ല, ഈ കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല: ശ്രീജ നെയ്യാറ്റിൻകര

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹാസ്യനടനായ നാസർ മുഹമ്മദ് ഖാസയെ വധിച്ച താലിബാൻ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. മലയാളത്തിലടക്കം നിരവധി താരങ്ങളും സംവിധായകരും താലിബാന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ജോയ് മാത്യു, എം എ നിഷാദ് തുടങ്ങിയവർ പ്രതിഷേധ സ്വരമുയർത്തിയിരുന്നു. ഇപ്പോഴിതാ, താലിബാൻ വിഷയത്തിൽ പ്രതികരിക്കാത്തത് തനിക്ക് മനസില്ലാത്തത് കൊണ്ടാണെന്ന് ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു.

താലിബാൻ വിഷയത്തിൽ പോസ്റ്റിടാത്തത് പ്രതികരിക്കാൻ മനസ്സില്ലാത്തതു കൊണ്ടാണെന്ന് ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു. രക്ത ദാഹികളായ ഹിന്ദുത്വ തീവ്രവാദികൾ ഭരണം കയ്യാളുന്ന രാജ്യത്തിരുന്നു കൊണ്ട് താലിബാനെ നോക്കി പല്ലിറുമ്മാൻ എനിക്ക് തൽക്കാലം മനസ്സില്ല എന്നാണു ശ്രീജ വ്യക്തമാക്കുന്നത്. കപട മതേതര വാദികളെ ഉൾക്കൊള്ളുന്ന പൊതുബോധം നൽകുന്ന മതേതര സർട്ടീക്കറ്റിനോട് താല്പര്യമില്ലെന്ന് ശ്രീജ വ്യക്തമാക്കുന്നു.

ശ്രീജ നെയ്യാറ്റിൻകര എഴുതിയത് ഇങ്ങനെ:

എന്തേ താലിബാനെ കുറിച്ച് പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ എന്ന് ഇൻ ബോക്സിൽ ചോദിക്കുന്നവരോടുള്ള മറുപടിയാണ് … യ്യോ അറിഞ്ഞില്ലേ ഒരു മാസത്തേക്ക് എന്റെ എഫ് ബി ഐ ഡി പൂട്ടിയിരിക്കുകയാണ് അതുകൊണ്ടാണ് താലിബാൻ വിഷയത്തിൽ പോസ്റ്റിടാത്തത് എന്നല്ല മനസ്സില്ല പ്രതികരിക്കാൻ എന്നാണ് മറുപടി. കാരണം ഇത്രേയുള്ളൂ … രക്ത ദാഹികളായ ഹിന്ദുത്വ തീവ്രവാദികൾ ഭരണം കയ്യാളുന്ന രാജ്യത്തിരുന്നു കൊണ്ട് താലിബാനെ നോക്കി പല്ലിറുമ്മാൻ എനിക്ക് തൽക്കാലം മനസ്സില്ല. കപട മതേതര വാദികളെ ഉൾക്കൊള്ളുന്ന പൊതുബോധം നൽകുന്ന മതേതര സർട്ടീക്കറ്റിനോട് തീരെയില്ല താല്പര്യം എന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രം വംശീയമായി ഉന്മൂലനം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭയവും ആശങ്കയും വേദനയും ഒക്കെയാണ് എന്റെ പ്രശ്നം … നിമിഷം പ്രതിയെന്നവണ്ണം മുസ്‌ലിം വംശഹത്യ ആസൂത്രണം ചെയ്യുന്ന സംഘ് പരിവാറിനെ ഭയമില്ലാതിരിക്കുകയും താലിബാനെ ഭയക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല
ക്ഷമിക്കണം …

shortlink

Related Articles

Post Your Comments

Related Articles


Back to top button