KeralaLatest NewsNews

കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍

ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കൊച്ചി: കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ പാക് ചാര സംഘടനയാണെന്നാണ് സൂചന.

Read Also : കേരള ഐഎസ് റിക്രൂട്ട്‌മെന്റ് അതീവ ഗുരുതരം, മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തി എന്‍ഐഎ

കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ അത്യാധുനിക ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ. സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കേരളത്തെ ഉപയോഗിക്കുന്നത്.

ശ്രീലങ്കന്‍ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പൊലീസിന് വിവരം നല്‍കിയിരുന്നു. ബീഹാറിലെ മങ്കര്‍ ജില്ലയില്‍ നിന്നും, വടക്ക് കിഴക്കന്‍ യുപിയില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button