KeralaLatest NewsNews

ഹൈദരലി ശിഹാബ് തങ്ങളോട് ഇഡി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തിയതാണ്, അല്ലാതെ ചോദ്യം ചെയ്തതല്ല : കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതല്ല മറിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയില്‍ വന്ന പണത്തിന് പാലാരിവട്ടം പാലം കേസുമായി ബന്ധമുണ്ടോ എന്നാണ് അവര്‍ അന്വേഷിച്ചത്. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also : കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍

അതേസമയം, പണമിടപാടില്‍ ദുരുഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. മുന്‍ മന്ത്രി കെ.ടി ജലീലാണ് തങ്ങളെ ചോദ്യം ചെയ്തതായി വിവിരം പുറത്തുവിട്ടത്. കള്ളപ്പണക്കേസിലാണ് ചോദ്യം ചെയ്തത് എന്നായിരുന്നു ജലീലിന്റെ ആരോപണം.

അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തി ഇഡി നോട്ടീസ് കൈമാറി.

എന്നാല്‍ ചികിത്സയില്‍ തുടരുന്ന തങ്ങള്‍ വെള്ളിയാഴ്ച ഹാജരാകില്ലെന്നാണ് ലീഗുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button