![](/wp-content/uploads/2021/08/covid-test.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. ഇനി മുതൽ വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേറ്റ് അഥവാ ഡബ്ലിയുഐപിആര്‍ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ആയിരം പേരില്‍ എത്ര കോവിഡ് രോഗികൾ എന്ന അടിസ്ഥാനത്തിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനാണ് തീരുമാനം. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ഡബ്ലിയുഐപിആര്‍ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് ആയിരം പേരിൽ 10 പേര്‍ കോവിഡ് രോഗികളാണെങ്കില്‍ അവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരാഴ്ചയില്‍ തുടര്‍ച്ചയായി 10 പേര്‍ രോഗികളായാലാണ് കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നാൽ ഒരു ദിവസം 10 പേര്‍ രോഗികളായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. രോഗികളുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച് പ്രദേശത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് ഡബ്ലിയുഐപിആര്‍ കണക്കാക്കുക.
ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒരാള്‍ക്ക് ടെസ്റ്റ് നടത്തി അയാള്‍ പോസിറ്റീവായാല്‍ ടി.പി.ആര്‍ 100 ശതമാനമാവും. ഇത് അശാസ്ത്രീയമാണെന്നായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ടി.പി.ആര്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments