Latest NewsKeralaNews

ഓൺലൈൻ ക്ലാസ്: ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കണക്കു പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്താണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ഇടത് നുണക്കഥകളെ പൊളിച്ചെഴുതി ഭാരതീയ വിചാരകേന്ദ്രത്തിന്റെ രണ്ടു പുസ്തകങ്ങൾ

ആദ്യമായാണ് ഡിജിറ്റൽ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും അധികം കുട്ടികൾ പ്രതിസന്ധി നേരിടുന്നത് പാലക്കാട് ജില്ലയിലാണ്. 1,13,486 കുട്ടികൾക്കാണ് പാലക്കാട് ഡിജിറ്റൽ പഠന സൗകര്യം അപ്രാപ്യമായത്. അദ്ധ്യയന വർഷം ആരംഭിച്ച് ജൂലൈ മാസത്തിനകം സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നാലു ലക്ഷത്തിലധികം കുട്ടികൾ ഇപ്പോൾ ഡിജിറ്റൽ പഠന സൗകര്യമില്ലാതെ പ്രതിസന്ധിയിലാണ്.

Read Also: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button