KeralaLatest NewsNews

വ്യാജലോണെടുത്ത് പറ്റിച്ചു: ആന്റോ ആന്റണിയുടെ സഹോദരനെതിരെ പരാതി

ലോണെടുപ്പിച്ചത് ജാമ്യം നല്‍ക്കാനെന്ന വ്യാജേനയാണ് ലോണ്‍ എടുത്തത് എന്നാണ് വിവരം.

കോട്ടയം: മൂന്നിലവ് സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്റിനെതിരെ ലോണ്‍ തട്ടിപ്പ് പരാതി. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരന്‍ ജെയിംസ് ആന്റണി വ്യാജലോണെടുത്ത് വൃദ്ധദമ്പതികളെ പറ്റിച്ചെന്നാണ് പരാതി. ഇടമുറക് സ്വദേശിയായ കെവി ആന്റണിയാണ് വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. ജയിംസ് ആന്റണിയുടെ മരണ ശേഷം ജപ്തി നോട്ടീസ് വീട്ടിലെത്തിയപ്പോഴാണ് കെവി ആന്റണി തട്ടിപ്പിനെ പറ്റി അറിയുന്നത്. ആന്റോ ആന്റണി എംപിയുടെ സഹോദരന്‍ ജെയിംസ് ആന്റണി ബാങ്ക് പ്രസിഡന്റായിരിക്കെയാണ് വസ്തു പണയപ്പെടുതി ഇടറുക് സ്വദേശി കെവി ആന്റണി ലോണെടുത്തത്. സ്വന്തം വീട് വിറ്റ് ഇദ്ദേഹം ലോണ്‍ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാല്‍ കാര്‍ഷിക ലോണ്‍ ബാക്കിയുള്ളതിനാല്‍ ബാങ്കില്‍ നിന്ന് പണയ ഭൂമിയുടെ ആധാരം തിരിച്ചെടുത്തിരുന്നില്ല . ഈ ആധാരം ഉപയോഗിച്ച് ബാങ്ക് പ്രസിഡന്റ് തന്നെ മറ്റൊരാളുടെ പേരില്‍ 10 ലക്ഷം രൂപയുടെ ലോണെടുത്ത് പണം തട്ടിയെന്നാണ് ആരോപണം. പിന്നീട് ബാങ്ക് പ്രസിഡന്റ് ജെയിംസ് ആന്റണി മരണപ്പെട്ട ശേഷം ജപ്തി നോട്ടീസ് വന്നതോടെയാണ് വിവരം കെവി ആന്റണി അറിയുന്നത്. മെറീന ജോളിച്ചന്‍ എന്നയാളുടെ പേരിലാണ് ലോണെടുത്തിരിക്കുന്നത്.

Read Also: വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കെവി ആന്റണിയുടെ പരാതിയില്‍ മെറീന ജോളിച്ചന്‍ എന്ന വ്യക്തിക്ക് ഇത്തരം ഒരു ലോണിനെ കുറിച്ച് അറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മെറിനയുടെ പരില്‍ ലോണെടുത്ത സംഭവം പോലും ഇവര്‍ക്കറിയില്ലായിരുന്നു. ലോണെടുപ്പിച്ചത് ജാമ്യം നല്‍ക്കാനെന്ന വ്യാജേനയാണ് ലോണ്‍ എടുത്തത് എന്നാണ് വിവരം. അതേസമയം, ഇപ്പോള്‍ ആക്ഷേപം ഉന്നയിച്ച കെവി ആന്റണി തന്നെയാണ് പണം കൈപ്പറ്റിയതെന്നാണ് ബാങ്ക് ഭരണസമിതിയുടെ ഭാഗമായിരുന്നവരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button