Latest NewsKeralaNattuvarthaNews

മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി

അടൂര്‍: മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോണ്‍ ഡീറ്റെയ്ല്‍സ് ഏനാത്ത് എസ്‌എച്ചഓ സുജിത്ത് ചോര്‍ത്തി സിപിഎം ഏരിയാ നേതാക്കള്‍ക്ക് അടക്കമുള്ളവര്‍ക്ക് കൈമാറിയെന്നാണ് പരാതി നൽകിയിട്ടുള്ളത്.

Also Read:പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി, പ്രധാനമന്ത്രിയുടെ പശുക്കളെയും പോത്തുകളെയും വിറ്റു, വീട് വാടകയ്ക്ക് നൽകി

മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച ചിലരെ നേതാക്കള്‍ തെരഞ്ഞു പിടിച്ച്‌ ഭീഷണി മുഴക്കിയതോടെയാണ് ഫോൺ ചോർത്തിയ സംഭവം പുറത്തു വന്നത്. വിവരങ്ങൾ ചോര്‍ത്തിയ ഇന്‍സ്പെക്ടര്‍ക്കെതിരേ മാധ്യമ പ്രവര്‍ത്തകനും ഭാര്യയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു.

മാധ്യമപ്രവര്‍ത്തകനും ഭാര്യയും വാദികളായി ഒരു കേസ് ഏനാത്ത് സ്റ്റേഷനില്‍ നിലവിലുണ്ട്. ഈ കേസിലെ പ്രതി സിപിഎം ലോക്കല്‍ കമ്മറ്റിയംഗമാണ്. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ഇന്‍സ്പെക്ടര്‍ ശ്രമിച്ചിരുന്നു. കേസ് റഫര്‍ ചെയ്യാന്‍ വേണ്ടി പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ ഒപ്പിട്ട് വാങ്ങിയതിന്റെ പേരില്‍ ഇന്‍സ്പെക്ടര്‍ക്കെതിരായ പരാതിയിന്മേല്‍ അന്വേഷണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button