Latest NewsKeralaNattuvarthaNewsIndia

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു: വീഡിയോ

കപ്പലിന്റെ ഏറിയ പങ്ക് നിർമ്മാണവും പൂർത്തീകരിച്ചത് കൊച്ചിൻ ഷിപ്പ്‌യാർഡിലാണ്

കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര അറബിക്കടലിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് കപ്പൽ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചത്. അടുത്തവർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് നിഗമനം. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.

നിർമ്മാണ സമയത്ത് ഐഎസി 1 എന്ന് നാമകരണം ചെയ്തിരുന്ന കപ്പലിന് ഡീകമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്തിന്റെ സ്മരണയിൽ ആ പേര് നൽകുകയായിരുന്നു. കപ്പലിന്റെ ഏറിയ പങ്ക് നിർമ്മാണവും പൂർത്തീകരിച്ചത് കൊച്ചിൻ ഷിപ്പ്‌യാർഡിലാണ്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്..

ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കപ്പലിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്. 14 ഡെക്കുകളിലായി 2300 കംപാർട്ട്‌മെന്റുകളാണ് കപ്പലിലുള്ളത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കപ്പലിന് സാധിക്കും. 1971 ലെ യുദ്ധത്തിൽ ഐഎൻഎസ് വിക്രാന്ത് നിർണായക പങ്ക് വഹിച്ചതിന്റെ അൻപതാം വാഷികത്തിലാണ് പുതിയ കപ്പലിന്റെ പ്രഥമ പരീക്ഷണയാത്ര നടത്തുന്നത് എന്നത് പ്രത്യേകതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button