തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് മന്ത്രിസഭയില്‍ തീരുമാനമായി. ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കാനാണ് തീരുമാനമായത്.
Read Also : കാര്‍ഷിക നിയമത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും അകാലിദളും
സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഒ പി സാജുവിന്റെ മകന്‍, കട്ടപ്പന വെള്ളയാംകുടി സ്വദേശി അജയ് സാജുവിന് ഇടുക്കി ജില്ലയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കാനും തീരുമാനമായി.
Post Your Comments