അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താൻ അനുമതിയുള്ളത്.
ഈ മാസം അഞ്ച് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നതെന്നും ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, വിയറ്റ്നാം , ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചതെന്നും യുഎഇ ദുരന്ത നിവാരണ അതോറിറ്റിവ്യക്തമാക്കി.
യാത്രാവേളയിൽ അംഗീകാരമുള്ള വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യുഎഇയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഇതിൽ ഉൾപ്പെടുന്നു. ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് പ്രവേശന വിലക്കില്ല. സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും മടങ്ങി വരാം. അതേസമയം വിസിറ്റിങ് വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവില്ല.
Post Your Comments