
ഭുവനേശ്വര്‍: മന്ത്രവാദം സംശയിച്ച് നാലുപേരെ കൊലപ്പെടുത്തി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് സ്ത്രീകള്‍ അടക്കം നാലുപേർ കൊല്ലപ്പെട്ടത്.
കുനാജാം ഗ്രാമത്തിൽ മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ചു യുവാവിനെയും ഭാര്യയെയും ബന്ധുവിനെയും അടിച്ചുകൊന്നു. മയൂര്‍ബഞ്ച് ജില്ലയിലാണ് മറ്റൊരു സംഭവം നടന്നത്. വിധവയെയാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. നദിയില്‍ നിന്ന് രണ്ട് മൃതദേഹം കണ്ടെടുത്തതായും അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments