ന്യൂഡല്‍ഹി : ഇന്ധനവില വര്‍ദ്ധനവിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം പി മാരുടെ സംയുക്ത പ്രതിഷേധം. എം പിമാര്‍ സൈക്കിള്‍ ചവിട്ടിയാണ് പാര്‍ലമെന്റിലേക്ക് നീങ്ങിയത്.
ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ദ്ധനവ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യ നിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
രാഹുലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിലാണ് സൈക്കിൾ റാലി നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എം പി മാര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം നട്ടംതിരിയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
വീഡിയോ കടപ്പാട് : എൻ ഡി ടി വി
Post Your Comments