തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ബാച്ചുകളുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പതിനായിരകണക്കിന് കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി മുൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും സതീശൻ കുറ്റപ്പെടുത്തി.
‘ഈ വിഷയത്തിൽ സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ഒരു തരത്തിലുമുള്ള തയ്യറെടുപ്പും പഠനവും നടത്തിയിട്ടില്ല പതിനായിരകണക്കിന് കുട്ടികൾ പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. ഒന്നും രണ്ടും അലോട്ട്മെന്‍റുകൾ കഴിഞ്ഞാൽ ബാക്കിയുള്ള വിദ്യാർഥികൾക്കായി ആകാശത്ത് നിന്ന് സീറ്റ് കൊണ്ടു വരുമോ ‘- വി.ഡി. സതീശൻ ചോദിച്ചു.
രക്ഷകര്‍ത്താക്കളുടെയും കുട്ടികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം നിരവധി കുട്ടികള്‍ക്കാണ് ഇഷ്ടപ്പെട്ട കോഴ്‌സിനു ചേരാന്‍ കഴിയാതെ പോയത്. സംസ്ഥാനം ഒന്നാകെ പരിഗണിക്കാതെ ഓരോ ജില്ലകളിലെയും സ്ഥിതി സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷയത്തെ സർക്കാർ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments