പോര്‍ട്ട്ബ്ലെയര്‍ : ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനമുണ്ടായി. രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂകമ്പം ചില ഭാഗങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, ആളുകള്‍ സുരക്ഷയ്ക്കായി പുറത്തേക്ക് ഓടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read Also : ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ചൊവ്വാഴ്ച പുലര്‍ച്ചെ 6.27ന് പോര്‍ട്ട്ബ്ലെയറിലാണ് ആദ്യഭൂചലനമുണ്ടായത്. തുടര്‍ന്ന് 7.21നായിരുന്നു അടുത്ത ഭൂചലനം. 4.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനം. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോർട്ട് അനുസരിച്ച് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments