Life Style

ശരീര ഭാരം കുറക്കാന്‍ മധുരക്കിഴങ്ങ്

നല്ല രുചി മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഉള്ള ഒന്നാണ് മധുരക്കിഴങ്ങ് . ഇതില്‍ ഏറ്റവും അതിശയകരമായ വസ്തുത എന്തെന്നാല്‍ ശരീര ഭാരം കുറക്കാന്‍ മധുരക്കിഴങ്ങിന് നമ്മെ സഹായിക്കാന്‍ സാധിക്കും എന്നുള്ളതാണ് .

പുഴുങ്ങിയോ , ഗ്രില്‍ ചെയ്തോ മധുരക്കിഴങ്ങ് അത്താഴത്തിന്റെ ഭാഗമാക്കുന്നത് മൂലം വയര്‍ നിറയുന്ന പ്രതീതി ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും .നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും കഴിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് മധുരക്കിഴങ്ങ് .

ബീറ്റ കരോട്ടീന്‍ , ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്ന ധാരാളം പോഷകങ്ങള്‍ എന്നിവ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം കുറക്കാന്‍ ഭക്ഷണക്രമത്തില്‍ ഇതുള്‍പ്പെടുത്തുന്നത് സഹായകമാകും എന്നാണ് ഗവേഷകര്‍ പറയുന്നത് . മധുരക്കിഴങ്ങില്‍ കലോറിയും കൊഴുപ്പും നന്നേ കുറവും നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു .

കലോറി വളരെ കുറവായതിനാല്‍ വിശക്കുമ്പോള്‍ മധുരക്കിഴങ്ങ് കഴിക്കുകയാണെങ്കില്‍ ശരീര ഭാരം കൂടാതെ തന്നെ വിശപ്പ് മാറ്റാന്‍ ഇത് സഹായിക്കും . മധുരക്കിഴങ്ങില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് മൂലം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാല്‍ അമിതമായി കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാതെ നമ്മെ തടയുകയും ചെയ്യും .

വിറ്റാമിന്‍ സി കൂടാതെ വിറ്റാമിന്‍ എ യും അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തിക്കും മധുരക്കിഴങ്ങ് ഉത്തമമാണ് . പൊട്ടാസിയത്തിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ഓര്‍മ്മശക്തിക്കും ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button