CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Reviews

‘നമ്മൾ മുന്നോട്ട് ചലിക്കുന്നുവെന്ന തോന്നലുക്കാക്കി പിന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണ്’: വൈറൽ കുറിപ്പ്

നാഴികയ്ക്ക് നാൽപ്പത് വട്ടം പ്രബുദ്ധരെന്ന് പറയുന്ന നാം മതത്തിൻ്റെ ഇടുങ്ങിയ വങ്കിനകത്തേക്ക് കയറുന്നത് കാണുമ്പോൾ അങ്ങേയറ്റം വേദനയാണ്

കൊട്ടാരക്കര: ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യാപക വിമർശനമാണ് സംവിധായകൻ നാദിർഷയ്ക്ക് നേരെ ഉയരുന്നത്. എന്നാൽ നാദിർഷയ്ക്ക് പിന്തുണയുമായി എത്തുകയാണ് ചലച്ചിത്ര മേഖലയിൽ ഉള്ളവർ.ചിത്രത്തിന്റെ ടാഗ്‌ലൈനുമായി ബന്ധപ്പെട്ട വിവാദത്തിൽ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് ഗാനരചയിതാവ് സുജേഷ് ഹരി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ നാദിർഷയ്ക്ക് എതിരായ വിമർശനങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുജേഷ്. നാദിർഷയെ ജിഹാദി എന്ന് വിളിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു റൂമിൽ ഒരുമിച്ചിരുന്ന് ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും അടങ്ങുന്ന ഒരു കൂട്ടമാണ് കഥയ്ക്കും സന്ദർഭത്തിനനുസരിച്ച് ‘ഈശോ’ എന്ന പേര് നിർദ്ദേശിച്ചതെന്ന് സുജേഷ് പറയുന്നു.

മറ്റൊരു ഇംഗ്ലീഷ് പേരായിരുന്നു നാദിർഷിയ്ക്ക് താൽപര്യമെന്നതിനാൽ ‘ഈശോ’ എന്ന പേരിന് ഭൂരിപക്ഷ അഭിപ്രായം മാനിച്ച് മാത്രമാണ് അദ്ദേഹം സമ്മതിച്ചതെന്നും തെറ്റിദ്ധാരണയുണ്ടാക്കുമോ എന്ന അദ്ദേഹത്തിൻ്റെ സന്ദേഹമാണ്
‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന ടാഗ് ലൈനിലേക്ക് തന്നെ നയിച്ചതെന്നും സുജേഷ് പറഞ്ഞു.

നാഴികയ്ക്ക് നാൽപ്പത് വട്ടം പ്രബുദ്ധരെന്ന് പറയുന്ന നാം മതത്തിൻ്റെ ഇടുങ്ങിയ വങ്കിനകത്തേക്ക് കയറുന്നത് കാണുമ്പോൾ അങ്ങേയറ്റം വേദനയാണെന്നും നമ്മൾ മുന്നോട്ട് ചലിക്കുന്നുവെന്ന തോന്നലുക്കാക്കി പിന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്നും സുജേഷ് പറഞ്ഞു

സുജേഷ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരു റൂമിൽ ഒരുമിച്ചിരുന്ന് ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും അടങ്ങുന്ന ഒരു കൂട്ടമാണ് കഥയ്ക്കും സന്ദർഭത്തിനനുസരിച്ച് ‘ഈശോ’ എന്ന പേര് നിർദ്ദേശിച്ചത്.
അതിൽ നാദിർഷിക്ക ഉൾപ്പെടെ രണ്ട് പേർ മാത്രമായിരുന്നു മുസ്ലീം മതവിഭാഗക്കാർ, ബാക്കിയെല്ലാവരും ഇതര മതസ്ഥരായിരുന്നു. (വിശദീകരണത്തിന് വേണ്ടിയായാലും ആലോചിച്ചിങ്ങനെ എണ്ണമെടുക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്). മറ്റൊരു ഇംഗ്ലീഷ് പേരായിരുന്നു നാദിർഷിക്കയ്ക്ക് അങ്ങേയറ്റം താൽപര്യമെന്നതിനാൽ ‘ഈശോ’ എന്ന പേരിന് ഭൂരിപക്ഷ അഭിപ്രായം മാനിച്ച് മാത്രമാണ് അദ്ദേഹം സമ്മതിച്ചത്. തെറ്റിദ്ധാരണയുണ്ടാക്കുമോ എന്ന അദ്ദേഹത്തിൻ്റെ സന്ദേഹമാണ്
‘Not from the Bible’ എന്ന ടാഗ് ലൈനിലേക്ക് എന്നെ നയിച്ചതും….

ഞങ്ങളെപ്പോലെയുള്ള ഇതര മതസ്ഥരെയെല്ലാം അനിയൻമാരെപ്പോലെ ചേർത്ത് പിടിച്ച്,
നമ്മുടെ കുടുംബത്തെയുൾപ്പെടെ സഹേഹിച്ച് കൊല്ലുന്ന ഇക്കയെ ജിഹാദി എന്ന് വിളിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. Support ചെയ്ത് സംസാരിക്കുമ്പോൾ അത് തന്നെ എന്നെയും വിളിക്കുന്നത് കാണുമ്പോൾ സന്തോഷവും…. കാരണം അദ്ദേഹത്തെ ഒറ്റയ്ക്കാക്കിയില്ലല്ലോ…. നാഴികയ്ക്ക് നാൽപ്പത് വട്ടം പ്രബുദ്ധരെന്ന് പറയുന്ന നാം മതത്തിൻ്റെ ഇടുങ്ങിയ വങ്കിനകത്തേക്ക് കയറുന്നത് കാണുമ്പോൾ അങ്ങേയറ്റം വേദനയാണ്. ഒന്നാഴത്തിൽ ചിന്തിച്ച് നോക്കിയേ ദൈവമെന്നതുണ്ടെങ്കിൽ അത് ഒന്ന് മാത്രമല്ലാ കാണാൻ സാദ്ധ്യതയുള്ളൂ…. എല്ലാവരും അവരുടേതായ രീതിയിൽ വിശ്വസിക്കുന്നെങ്കിലും അതിനൊക്കെ അപ്പുറമുള്ള ഒന്ന്… നമ്മൾ മുന്നോട്ട് ചലിക്കുന്നുവെന്ന തോന്നലുക്കാക്കി പിന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button