തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ പ്രൊഫ. കെ.വി തോമസിന് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളില്ല. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ കണ്ണ് വെച്ച ആ സ്ഥാനം കെ.വി.തോമസിന് നഷ്ടമായി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് എന്ന സ്ഥാനം മാത്രമായിരിക്കും കെ.വി.തോമസിന് ഉണ്ടാകുക. രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അവിടേയും തോമസിന് പരിഗണന കിട്ടില്ല. ഇതാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടേക്കാമെന്ന അഭ്യൂഹം ശക്തമാകുന്നത്.
Read Also : ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത വുഹാനിൽ വീണ്ടും കോവിഡ് : മുഴുവൻ ജനങ്ങളേയും പരിശോധിക്കും
അതേസമയം, കെ.വി തോമസിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സിപിഎം ഒരുക്കമാണ്. കോണ്‍ഗ്രസ് പുനഃസംഘടനയോടെ തോമസ് കോണ്‍ഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് കെവി തോമസിന് അര്‍ഹമായ പരിഗണന നല്‍കി സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കം. ലോക്സഭയില്‍ സീറ്റും നല്‍കിയേക്കും. എന്നാല്‍ കെവി തോമസ് പാര്‍ട്ടി വിടുന്നതില്‍ അനുകൂല പ്രതികരണം പരസ്യമായി ഇതുവരെ നടത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ചയില്‍ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് കെവി തോമസ് എത്തിയിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തി. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും തോമസ് നടത്തുന്ന ഇടപെടല്‍ കോണ്‍ഗ്രസുമായുള്ള അതൃപ്തി വ്യക്തമാകുന്നതാണ്.
Post Your Comments