തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ട് പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്നും അദ്ദേഹം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പലപ്പോഴും കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥര്‍ വളരെ ബുദ്ധിമുട്ടിയാണ് ജോലി നോക്കേണ്ടി വരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ല’. പോലീസ് മേധാവി വിശദമാക്കി. സംസ്ഥാനത്ത്
കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.
Post Your Comments