കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വാക്സിന് ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്. ലഭ്യത അനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്സിനേഷന് മുന്‍ഗണന നല്‍കുക.
ജില്ലയിലാകെ 10,126 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. 10,088 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 38 തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 43 വാക്സിനേഷന് ക്യാമ്പുകളാണ് ജില്ലയില്‍ നടന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയത് എറണാകുളം ജില്ലയിലാണ്. തിങ്കളാഴ്ച മാത്രം 550ല്‍ അധികം ആളുകള്‍ക്കാണ് ജില്ലയില്‍ വാക്സിന് നല്‍കിയത്. തോപ്പുംപടി, വരാപ്പുഴ, കടവന്ത്ര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന് വിതരണം നടത്തിയത്.
Post Your Comments