Latest NewsKeralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണം, എല്ലാ മേഖലകളും തുറക്കണം: നിർദ്ദേശം നൽകി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നതിൽ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളാ ഘടകം. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നുമാണ് ഐഎംഎയുടെ നിർദ്ദേശം. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാനെന്നും ഐഎംഎ വ്യക്തമാക്കി.

Read Also: സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന് കാമുകന്റെ ആവശ്യം, നഗ്നചിത്രങ്ങള്‍ കാണിച്ച് വിലപേശല്‍

18 ന് താഴെ പ്രായമുള്ളവർക്കും വാക്‌സിൻ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയും വേണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ സർക്കാർ മാറ്റം വരുത്തിനിരിക്കെയാണ് ഐഎംഎ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

വാക്‌സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്‌സിൻ വിതരണം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്‌സിൻ കൊടുക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐ.എം.എ ആരോപിക്കുന്നു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്‌സിൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎം.എ ആവശ്യപ്പെടുന്നു.

Read Also: കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button