ലഖ്നൗ: സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന് കാമുകന്റെ ആവശ്യം നിരാകരിച്ച യുവതിയ്ക്ക് നേരെ ബ്ലാക്ക്‌മെയിലിംഗ്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യം കാണിച്ച് സുഹൃത്തുക്കളുമായി സഹകരിക്കണമെന്നായിരുന്നു കാമുകന്റെ ഭീഷണി. തുടര്‍ന്ന് 20കാരിയായ പെണ്‍കുട്ടി
മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഉത്തര്‍പ്രദേശിലെ മുറാദാബാദിലായിരുന്നു സംഭവം.
യുവതി ചാടുന്നത് കണ്ടവര്‍ അവരെ വേഗം ആശുപത്രിയിലെത്തിച്ചു. ദേഹമാസകലം മുറിവ് പറ്റി ചോരയൊലിപ്പിച്ച യുവതിയെ അടിയന്തര ചികില്‍സ നല്‍കി വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് താഴെ ക്ഷതം ഏറ്റത് കാരണം യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. ഇപ്പോള്‍ നടക്കാന്‍ സാധിക്കില്ല. എന്താണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണം എന്ന് അന്വേഷിച്ചപ്പോഴാണ് കാമുകന്റെ ക്രൂരത വെളിപ്പെട്ടത്.
നാല് മാസം മുമ്പ് പരിചയപ്പെട്ട ഷദാബ് എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഷദാബിന്റെ ബന്ധുവിന്റെ വീട്ടില്‍ വച്ച് ഇരുവരും പതിവായി കണ്ടിരുന്നു. ബന്ധം ശക്തിപ്പെട്ടതോടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാമുകന്‍ ഫോണില്‍ പകര്‍ത്തി. മാത്രമല്ല, ഇയാളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും കാണിച്ച് കാമുകന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സെക്സ് ചെയ്യണം, അല്ലെങ്കില്‍ അവര്‍ക്ക് പണം കൊടുക്കണം എന്നായിരുന്നു കാമുകന്‍ പറഞ്ഞതത്രെ. വഴങ്ങിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കുടുംബത്തെ മോശമായി ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
Post Your Comments