KeralaLatest NewsNews

കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

ഇന്ന് രാത്രി ഒന്‍പതു മണിക്കായിരുന്നു അന്ത്യം.

തിരുവനന്തപുരം:  കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ പണ്ഡിതനും അധ്യാപകനും നടനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ഒന്‍പതു മണിക്കായിരുന്നു അന്ത്യം.

തിരുവനന്തപുരം പൂജപ്പുരയില്‍ ആയിരുന്നു താമസം. ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു ഇദ്ദേഹം ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിലൂടെയാണ് കഥകളി പ്രിയരുടെ മനസ്സിൽ ഇടം നേടിയത്.

read also: സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന് കാമുകന്റെ ആവശ്യം, നഗ്നചിത്രങ്ങള്‍ കാണിച്ച് വിലപേശല്‍

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. നിരവധി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1999-ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000-ല്‍ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാര്‍ഡ്, 2001-ല്‍ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്, 2014-ല്‍ കേരള സര്‍ക്കാരിന്റെ കഥകളിനടനുള്ള അവാര്‍ഡ്, 2017-ല്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചന്‍ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങള്‍ തുടങ്ങിയ നേടി.

shortlink

Post Your Comments


Back to top button