ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നവരാണ് നമ്മളില്‍ പലരും. പല ക്രീമുകളും പരീക്ഷിക്കുന്നവരു ഉണ്ട്. എന്നാല്‍ നല്ല ചര്‍മ്മത്തിനും മുഖം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന നിരവധി നാട്ടുവഴികള്‍ ഉണ്ട്.
സ്വാഭാവികമായും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിട്ടുള്ളതാണ് തേന്‍. മുഖക്കുരുവിനെ പ്രതിരോധിക്കാനും ചര്‍മ്മം മൃദുലമാകാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായതിനാല്‍ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ക്ക് യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകില്ല. തേന്‍ കൊടുള്ള ചില ഫേസ് പാക്കുകള്‍ ഇതാ..
രണ്ട് ടീസ്പൂണ്‍ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ചു തേനില്‍ ചേര്‍ത്ത് നല്ല കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് നാല് ടീസ്പൂണ്‍ തൈര് ചേര്‍ത്തു നന്നായിളക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ അഴുക്ക് അകറ്റാനും മുഖകാന്തി വര്‍ധിപ്പിക്കാനും ഈ പാക്ക് സഹായിക്കും.
ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.
ഒരു ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഈ പാക്ക് സഹായിക്കും.
Post Your Comments