ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ അഥവാ കൊവിഡ് വ്യാപന നിരക്ക് ഉയരുകയാണ് എന്നും ഇത് ഗുരുതരമായ വിഷയം ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 44 ജില്ലകളില്‍ കൊവിഡ് പോസിറ്റിവ് കേസുകള്‍ ഉയര്‍ന്ന തോതിലാണ് ഉളളത്. രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം കാരണമുണ്ടായ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് തലവന്‍ വികെ പോള്‍ പറഞ്ഞു.
Read Also : 5 കോടി ആളുകള്‍ക്ക് വാക്‌സിന്‍, ഒറ്റ ദിവസം 22 ലക്ഷം ഡോസുകള്‍: യുപിയില്‍ യോഗിയുടെ ‘മാസ്’ വാക്‌സിനേഷന്‍
കഴിഞ്ഞ നാല് ആഴ്ചകളായി രാജ്യത്തെ 18 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് ഡെല്‍റ്റ വകഭേദം ആണ് പ്രധാന പ്രശ്നം. മഹാമാരി ഇപ്പോഴും പടരുകയാണ്. രണ്ടാം തരംഗം തുടരുന്നു. ഒരു രോഗിയില്‍ നിന്ന് കൊവിഡ് എത്ര വേഗത്തിലാണ് പുതിയ ആളിലേക്ക് പടരുന്നത് എന്നതാണ് ആര്‍ ഫാക്ടര്‍ വ്യക്തമാക്കുന്നത് എന്നും വികെ പോള്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ നമ്പര്‍ 0.6 അല്ലെങ്കില്‍ അതില്‍ താഴെയോ ആണ് വേണ്ടത്. ഒന്നിന് മുകളിലേക്ക് പോയാല്‍ അതിനര്‍ത്ഥം പ്രശ്നം ഗുരുതരമാണ് എന്നും വൈറസ് കൂടുതല്‍ പടര്‍ന്നേക്കും എന്നുമാണ് എന്നും വികെ പോള്‍ വ്യക്തമാക്കി. രാജ്യത്തെ ഇപ്പോഴത്തെ ആര്‍ നിരക്ക് 0.95 ശതമാനം ആണ്. അതിനര്‍ത്ഥം രോഗബാധിതരായ നൂറ് പേരില്‍ നിന്ന് 95 പേരിലേക്ക് വരെ വൈറസ് പടരുന്നുവെന്നാണ്.
ആര്‍ ഫാക്ടര്‍ ഒന്നിന് മുകളില്‍ ഉളള രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, ലക്ഷദ്വീപ്, കശ്മീര്‍, മിസോറാം എന്നിവയാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ആര്‍ ഫാക്ടര്‍ കുറയുന്നത്. പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ്, ഹരിയാന, ഗോവ, ഡല്‍ഹി, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നില്‍ നില്‍ക്കുകയാണ്.
Post Your Comments