ലക്‌നൗ: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്. ഇന്ന് മാത്രം സംസ്ഥാനത്ത് 22 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയധികം ഡോസുകള്‍ വിതരണം ചെയ്യുന്നത്.
Also Read: ചൈനയിലെ സർവകലാശാലയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
പ്രതിദിന വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ടതിന് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്ത സംസ്ഥാനം എന്ന നേട്ടവും ഉത്തര്‍പ്രദേശ് സ്വന്തമാക്കി. യുപിയില്‍ ഇതുവരെ 5 കോടിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ആദ്യമായി 5 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനവും യുപിയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശിന് പിന്നിലുള്ളത്.
സംസ്ഥാനത്ത് 12,000ത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിച്ചത്. പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഒറ്റ ദിവസം 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് യുപി സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ 1 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനം മാസം അവസാനിക്കുന്നതിന് മുന്‍പ് തന്നെ നടപ്പിലാക്കിയാണ് യുപി സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത്.
Post Your Comments