Latest NewsKeralaNews

അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെ സിപിഎം നേതാവിന് പൂട്ടിട്ട് യുവതി

പത്തനംതിട്ട: ഫോണ്‍ ചെയ്ത് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്യുന്നത് പതിവായതോടെ സിപിഎം ലോക്കല്‍ സെക്രട്ടറിയ്‌ക്കെതിരെ പീഡനശ്രമ പരാതിയുമായി ആദിവാസി യുവതി. ഇയാളുടെ ശല്യം കൂടിയതോടെയാണ് യുവതി വെച്ചൂച്ചിറ പൊലീസിന് പരാതി നല്‍കിയത്. വെച്ചൂച്ചിറ-കൊല്ലമുള സിപിഎം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതിയുടെ പരാതി. പലതവണ താക്കീത് നല്‍കിയിട്ടും ജോജി മഞ്ചാടി ശല്യം തുടര്‍ന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

Read Also : വാക്‌സിന്റെ കാര്യത്തില്‍ കേരളത്തെ ബോധപൂര്‍വ്വം പിന്നിലാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു, എ. വിജയരാഘവന്‍

കോള്‍ റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും ജോജി മഞ്ചാടി ഈ ശബ്ദരേഖകളില്‍ സമ്മതിക്കുന്നുണ്ട്. ആ നാട്ടിലെ പല സ്ത്രീകളെ കുറിച്ച് മോശമായും ജോജി സംസാരിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഓരോ തവണ വിളിക്കുമ്പോഴും ജോജി ലൈംഗികബന്ധത്തിന് ക്ഷണിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. യുവതി ഓരോതവണയും താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ ജോജി അവരെ നിര്‍ബന്ധിക്കുന്നുണ്ട്.
പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നടപടികളില്‍ പൊറുതിമുട്ടിയ സിപിഎം നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തെ പുതിയ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button