KeralaLatest NewsNews

നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ കാണാത്തത് കൊണ്ടാണ് ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ തോറ്റത്: പരിഹസിച്ച് ശിവൻകുട്ടി

ജനം തെരഞ്ഞെടുത്ത് എംഎൽഎ ആയ തന്നെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷം. ഇപ്പോഴിതാ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് ശിവൻകുട്ടി. പൂജപ്പുരയിലെ പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ വിമർശനം.

നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ പ്രതിപക്ഷം കാണാത്തത് കൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രനും തോൽവി ഉണ്ടായതെന്നും ശിവൻകുട്ടി പരിഹസിച്ചു. തകർന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.

Read Also  :  മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി

ജനം തെരഞ്ഞെടുത്ത് എംഎൽഎ ആയ തന്നെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും ശിവൻകുട്ടി പറഞ്ഞു. നേമത്ത് മന്ത്രിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ പ്രസ്താവനയ്ക്കായിരുന്നു മറുപടി. നേമത്തെ ജനം തെരഞ്ഞെടുത്തത് തന്നെയാണ്. രാഷ്ട്രീയപ്രവർത്തനത്തിന് ചില മൂല്യങ്ങൾ ഉണ്ട്. ബിജെപി തന്റെ സ്വകാര്യ വസതിക്ക് മുന്നിൽ സമരം നടത്തുന്നു. മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നിൽ സമരം നടത്തുന്നത് ഇത് ആദ്യമായാണ്. ഇത് നേമത്തെ അക്കൗണ്ട് പൂട്ടിച്ചത്തിലെ പ്രതികാരമാണെന്നും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button