Latest NewsKeralaNewsIndia

കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഒളിവിൽ, 3 പേർ പിടിയിൽ

കൊരട്ടി (തൃശൂർ): കൊരട്ടിയിൽ ഇലക്ട്രിക്ക് കടയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിവന്ന മൂന്ന് പേര് പിടിയിൽ. കൊരട്ടി സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്ന ഫീനിക്‌സ് ഇലക്ട്രിക്കൽസിന്റെ മറവിലായിരുന്നു ഇവർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചത്. ഇതിന്റെ നടത്തിപ്പുകാരനും മുഖ്യപ്രതിയുമായ മലപ്പുറം സ്വദേശി സലിം ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്.

ഇവരുടെ കടയിൽ നിന്നും ഇലക്രട്രോണിക് ഉപകരണങ്ങളും, സിം കർഡുകളും പോലീസ് കണ്ടെടുത്തു. നിയമവിരുദ്ധമായി വിദേശത്തു നിന്നു രാജ്യത്തിനകത്തേക്ക് കോളുകൾ എത്തിക്കുകയായിരുന്നു ഇവർ ചെയ്തുകൊണ്ടിരുന്നത്. ഒരേസമയം നൂറിലധികം കോളുകളാണ് ഇവർ നടത്തിവന്നിരുന്നത്. നൂറിലധികം സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാൻ അടക്കമുള്ള രാജ്യത്ത് നിന്നും കോളുകൾ ആവശ്യക്കാരിലേക്ക് സുരക്ഷാ സേന അറിയാതെ എത്തിക്കുക എന്നതും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നവരുടെ ലക്ഷ്യമാണ്.

Also Read:പോലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വ്യാപക പ്രചാരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ഇവിടെനിന്നു കസ്റ്റഡിയിലെടുത്ത കംപ്യൂട്ടർ വിശദമായ പരിശോധനയ്ക്ക് അയച്ചു. ഹവാല, സ്വർണക്കടത്ത്, തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത്. പ്രതികളെ തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഘവും വിശദമായി ചോദ്യം ചെയ്തു. ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണിത്. കൊരട്ടി കൂടാതെ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, കളമശേരി, പാതാളം എന്നിവടങ്ങളിലും ഇവർ സമാന രീതിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button