KeralaLatest NewsNews

പ്രമുഖ മദ്യ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ധിക്കും: വരുമാന നഷ്ടം നികത്താൻ പുതിയ തീരുമാനം

ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ചു. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

read also: താലിബാനെ ഭയം: ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടാൻ സാധ്യത, ഐസിസിൽ ചേർന്ന സോണിയയുടെ പിതാവിന്റെ ഹർജി ഇങ്ങനെ

കോവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില ഉയര്‍ത്തുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button