കൊച്ചി: സ്വര്‍ണാഭരണ രംഗത്തും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്.യു.ഐ.ഡി മുദ്ര പതിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതേ തുടര്‍ന്ന് സ്വര്‍ണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. ഓണ, വിവാഹ സീസണോട് അനുബന്ധിച്ച് പുതിയ ആഭരണങ്ങളുടെ സ്റ്റോക് എടുത്ത വ്യാപാരികള്‍ ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Read Also : പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാൻ: ഖജനാവ് കാലിയാകാതെ നോക്കാൻ പിണറായി പോലീസ്
കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ 73 ഹോള്‍ മാര്‍കിംഗ് സെന്ററുകള്‍ വഴി ഒരു ലക്ഷത്തില്‍ താഴെ ആഭരണങ്ങളില്‍ മാത്രമാണ് എച്ച്.യു.ഐ.ഡി പതിച്ചു നല്‍കിയിട്ടുള്ളത്. മെയ് മാസം വരെ ഓരോ ഹോള്‍മാര്‍ക്കിംഗ് സെന്ററുകളിലും ദിവസേന 1500 – 2000 ആഭരണങ്ങളില്‍ വരെ ഹോള്‍ മാര്‍ക്ക് മുദ്ര പതിച്ചു നല്‍കിയിരുന്നു.
Post Your Comments