ഭുവനേശ്വർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി ഒഡീഷയിലെ ഭുവനേശ്വർ. നൂറ് ശതമാനം പേർക്കും വാക്‌സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരം എന്ന നേട്ടമാണ് ഭുവനേശ്വർ സ്വന്തമാക്കിയത്. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also: ഐ.എസിൽ ചേർന്ന സോണിയയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം: ഹർജിയുമായി പിതാവ് സെബാസ്റ്റ്യൻ
18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേരാണ് ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷനിൽ ഉള്ളത്. 31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3,25000 പേരും ഭുവനേശ്വറിലുണ്ട്. ജൂലായ് 31-നുള്ളിൽ നഗരത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നുവെന്ന് അൻഷുമാൻ രാഥ് വ്യക്തമാക്കി.
18,16000 പേർ ഭുവനേശ്വറിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്‌സിന്റെ ആദ്യ ഡോസ് നൽകിയെന്നും ഗർഭിണികളും ആദ്യ ഡോസ് വാക്‌സിൻ എടുത്തുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ അധികൃതർ പറയുന്നു.
നഗരത്തിൽ ആകെ 55 വാക്‌സിൻ കേന്ദ്രങ്ങളാണ് ഉള്ളത്. വാക്‌സിനേഷൻ പദ്ധതി ഫലപ്രദമായി നടത്താൻ കഴിഞ്ഞതിൽ അധികൃതർ ജനങ്ങൾക്ക് നന്ദി അറിയിക്കുകയാണ്.
Read Also: അതിര്‍ത്തി പുകയുന്നു, മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Post Your Comments