സിഡ്നി: ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന മിച്ചൽ സ്റ്റാർക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റൊരാളെയും ഓസ്ട്രേലിയയിലെ കായിക പ്രേമികൾ ആരാധിക്കുന്നു. സ്റ്റാർക്കിന്റെ സഹോദരനായ ബ്രണ്ടൻ സ്റ്റാർക്കാണ് ആ താരം. ടോക്കിയോ ഒളിമ്പിക്സിൽ ഹൈജംപിൽ രാജ്യത്തിനായി മത്സരിച്ച ബ്രണ്ടന് പ്രോത്സാഹനം നൽകാൻ ഓസീസ് ക്രിക്കറ്റ് താരങ്ങളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടി.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ടി20 പരമ്പരയ്ക്ക് മുമ്പായി ധാക്കയിൽ പരിശീലനത്തിലാണ്. പരിശീലനത്തിന് ഇടവേള നൽകിയാണ് ടോക്കിയോ ഒളിമ്പിക്സിൽ ഹൈജംപിൽ മത്സരിച്ച ബ്രണ്ടനുവേണ്ടി താരങ്ങൾ കൈയടിച്ചത്.
Read Also:- ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനിൽ നിന്ന് സൂപ്പർ താരം പുറത്ത്
ഓസീസ് ക്യാപ്റ്റൻ അലക്സ് ക്യാരിയുടെ നേതൃത്വത്തിൽ സ്റ്റാർക്കിനൊപ്പം ലാപ്ടോപ്പിൽ ബ്രണ്ടന്റെ ഫൈനൽ ഓസീസ് താരങ്ങൾ വീക്ഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ടീമംഗങ്ങളുടെ കൈയടിയൊന്നും ബ്രണ്ടനെ മെഡൽ നേടാൻ സഹായിച്ചില്ല. 2.35 മീറ്റർ ഉയർന്നു ചാടിയ ബ്രണ്ടന് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Mitchell Starc and the Aussies tuning into @bstarc_’s Olympics high jump final after training in Dhaka pic.twitter.com/A5X83Qw2ln
— Louis Cameron (@LouisDBCameron) August 1, 2021
Post Your Comments