കാബൂൾ: പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അഫ്ഗാൻ. ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അഫ്ഗാൻ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരി ഇന്ത്യാ ടുഡേയുമായി പ്രതികരിക്കവെയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
താലിബാനും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ റിപ്പോർട്ട് ചെയ്ത ആദ്യ മരണം ഡാനിഷിന്റെ ആയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയ പ്രദേശം താലിബാന്റെ അധീനതയിലാണെന്നും, അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡാനിഷ് സിദ്ദിഖിയെ താലിബാൻ തീവ്രവാദികൾ അറസ്റ്റ് ചെയ്യുകയോ പിടികൂടുകയോ ചെയ്തുവെന്നും ശേഷം വധിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Also Read:പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്‍ട്രോള്‍ റൂം: ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐ.എസ്.ഐ
ഡാനിഷ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു താലിബാൻ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അമേരിക്കന്‍ മാഗസിനായ വാഷിംഗ്ടണ്‍ എക്‌സാമിനര്‍ ആണ് ഡാനിഷ് സിദ്ദിഖിയുടെ മരണം ഏറ്റുമുട്ടലില്‍ ആയിരുന്നില്ലെന്നും, താലിബാന്‍ കൊലപ്പെടുത്തിയതാണെന്നും വ്യക്തമാക്കി രംഗത്ത് വന്നത്. ഡാനിഷിനെ പിടികൂടുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നെന്നും, പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ ഭീകരര്‍ ക്രൂരമായി വധിക്കുകയായിരുന്നെന്നും, രക്ഷിക്കാന്‍ ശ്രമിച്ച കമാന്‍ഡറെയും സംഘത്തെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
Also Read:മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ കുറിച്ച് താലിബാൻ നടത്തുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും താലിബാനു പാകിസ്താൻ ധനസഹായവും പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഷ്‌കര്‍ ഇ ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, ദായിഷ്, അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകളും അഫ്‌ഗാനിസ്ഥാനിൽ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തീവ്രവാദികളും, ലഷ്‌കറുകളും എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും അദ്ദേഹം ആരോപിക്കുന്നു.
‘അഫ്ഗാൻ സേന ശക്തമാണ്. അഫ്ഗാന് ഏറ്റെടുക്കാൻ താലിബാനെ അനുവദിക്കില്ല. അഫ്‌ഗാനിൽ തീവ്രവാദം വളർത്തുന്നത് പാകിസ്ഥാൻ ആണ്. താലിബാന് ആവശ്യമായ ഫണ്ട് ഇറക്കുന്നതും സഹായങ്ങൾ ചെയ്യുന്നതും പാകിസ്ഥാൻ ആണ്. പാകിസ്ഥാന്റെ ഈ തീവ്രവാദ പ്രവർത്തനത്തിനെതിരെയാണ് അഫ്ദാന്‍ സര്‍ക്കാരിന്റെ പോരാട്ടം’, അജ്മല്‍ ഒമര്‍ ഷിന്‍വാരി പറഞ്ഞു.
Post Your Comments