തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. നിയമസഭയില്‍ മന്ത്രിയ്‌ക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.
നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയില്‍ മറുപടി പറയാന്‍ വി ശിവന്‍കുട്ടി തയ്യാറായതോടെ കനത്ത ബഹളവും സഭയില്‍ അരങ്ങേറി. മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിയും സഭയിലുണ്ടായി. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എംബി രാജേഷും രംഗത്ത് എത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ഇവ നീക്കണമെന്നുമായിരുന്നു സ്പീക്കറുടെ ആവശ്യം.
Read Also : ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയിൽ
ബഹളത്തിനിടെ ആയിരുന്നു മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍, പ്ലസ് ടു പ്രായോഗിക പരീക്ഷയും വിജയകരമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ഒപ്പം മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ അധികമായി അനുവദിച്ചതായും മന്ത്രി സഭയില്‍ അറിയിച്ചു.
Post Your Comments