ടോക്കിയോ: ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യ വനിത നീന്തൽ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ എമ്മ മക്വിയോൺ. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും, 4×100 മീറ്റർ റിലേയിലും സ്വർണം നേടിയതോടെയാണ് എമ്മ മക്വിയോൺ ചരിത്ര നേട്ടം സ്വന്തമാക്കിയയത്.
ഇതോടെ ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയ മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോൺഡി എന്നിവർക്കൊപ്പം 27കാരിയായ താരം ഇടം പിടിച്ചു. അതേസമയം, ടോക്കിയോയിലെ നീന്തൽ കുളത്തിൽ നിന്നും നാല് സ്വർണവും മൂന്ന് വെങ്കലവുമാണ് എമ്മ നീന്തിപ്പിടിച്ചത്.
Read Also:- ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
നേരത്തെ ആറ് മെഡലുകൾ നേടിയ കിഴക്കൻ ജർമനിയുടെ ക്രിസ്റ്റൻ ഓട്ടോ (1952), അമേരിക്കയുടെ നതാലി കഫ്‌ലിൻ (2008) എന്നിവരായിരുന്നു ഒരു ഒളിമ്പിക്സിൽ കൂടുതൽ മെഡലുകൾ നേടിയ വനിത താരങ്ങളെന്ന റെക്കോർഡ് കയ്യടക്കി വെച്ചിരിക്കുന്നത്. അതേസമയം, ഒളിമ്പിക്സിൽ ഇതുവരെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 11 മെഡലുകൾ സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ താരത്തിനായിട്ടുണ്ട്.
Post Your Comments