ന്യൂഡൽഹി : ഈ വർഷം ഒക്ടോബറിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട സന്ദേശം സൗദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കൈമാറി. സൗദിയും, മിഡിൽ ഈസ്റ്റും സംയുക്തമായി ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയുകയാണ് ലക്ഷ്യം.
Read Also : ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യാപകമായി മരങ്ങൾവെച്ചു പിടിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഗ്രീൻ ഇനീഷിയേറ്റീവിന്റെ ഭാഗമായി നടത്തുക. ലോകത്തിന്റെ വിവിധയിടങ്ങളിലായി 40 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കും. അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന കാർബണിന്റെ അളവ് കുറച്ചുകൊണ്ടുള്ള കാലാവസ്ഥാ സംരക്ഷണമാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
ഈ വർഷം മാർച്ചിലാണ് ഉച്ചകോടി സംഘടിപ്പിക്കാൻ ധാരണയായത്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാന്റേതായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
Post Your Comments