Latest NewsNewsIndiaInternational

രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. ടോ​ക്കി​യോ ഒ​ളി​മ്പിക്സി​ല്‍ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യാണ് ബാ​ഡി​മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു​ ചരിത്രം സൃഷ്ടിച്ചത്. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്നായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചത്.

Also Read:കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലേക്ക് നയിക്കാൻ ഗുണനിലവാരമില്ലാത്ത മരുന്ന് ശേഖരവും കാരണമായി: മെഡിക്കൽ സ്റ്റോറിലും തട്ടിപ്പ്

ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒ​ളി​മ്പിക്സ് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്.

2016-ലെ ​റി​യോ ഒ​ളി​മ്പിക്സി​ല്‍ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ല്‍ കു​മാ​റി​ന് ശേ​ഷം ഒ​ളി​മ്പിക്സി​ല്‍ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സി​ന്ധു.

പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് അനായാസമായിത്തന്നെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു പി വി സിന്ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button