ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍- 21-13, 21-15
വലിയ വെല്ലുവിളികള്‍ ഇല്ലാതെ അനായാസമായാണ് നിര്‍ണായക മത്സരം സിന്ധു കൈപ്പിടിയിലാക്കിയത്. സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സിന്ധുവിന് കഴിഞ്ഞു.
ജയത്തോടെ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും പി.വി സിന്ധുവിനെ തേടിയെത്തി. രണ്ട് ഒളിമ്പിക് മെഡലുകള്‍ എന്ന ഗുസ്തി താരം സുശീല്‍ കുമാറിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും സിന്ധുവിനായി. റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ ഒളിമ്പിക് മെഡലാണിത്.
Post Your Comments